"വിഷകന്യക" എന്ന നോവൽ, കേരളത്തിലെ കുടിയേറ്റത്തിന്റെ ഇരുണ്ട വശം വരച്ചു കാട്ടുന്നു. കൃഷിഭൂമി തേടി തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് പലായനം ചെയ്ത കർഷകരുടെ കഥയാണ് ഇത്. കഠിനാധ്വാനം ചെയ്ത് തരിശുഭൂമി കൃഷിയോഗ്യമാക്കുന്ന കർഷകരും അവരുടെ ജീവിതസമരങ്ങളും നോവലിൽ വരച്ചുകാട്ടുന്നു.





