സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവായ എലി വിസേലിന്റെ നാസി തടവറയിലെ അനുഭവകഥ. 1944 ലാണ് ജൂത ബാലനായ എലി വിസേലിനെ തേടി നാസി പടയാളികളെത്തിയത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തില്‍ വിസേല്‍ പിതാവിനൊപ്പം തടവിലാക്കപ്പെട്ടു. ഓഷ്വിറ്റ്‌സിലേയും ബുക്കന്‍ വാള്‍ഡിലേയും നാസി തടങ്കല്‍ പാളയങ്ങളിലെ നടുക്കമുളവാക്കുന്ന കാഴ്ചകള്‍ അദ്ദേഹം കണ്ടു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ട നിമിഷങ്ങളായിരുന്നു അത്. ഈ ഹോളോകോസ്റ്റ് പീഡകളെ തീവ്രമായി അനുഭവിപ്പിക്കുന്ന ഓര്‍മ്മകളുടെ പുസ്തകമാണിത്.Read More