സംഭവബഹുലമായ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം എൻ. രാമചന്ദ്രൻ ഐ.പി.എസ് എഴുതുന്ന അനുഭവകഥകൾ. അസാധാരണവും സ്തോഭജനകവുമായ അനേകം കുറ്റകൃത്യങ്ങളുടെ ഉള്ളറകളിലേക്ക് ഈ കുറിപ്പികൾ വെളിച്ചം വീശുന്നു. കേരളീയ പൊതുസമൂഹം വിറങ്ങലിപ്പോടെ മാത്രം ഓർക്കുന്ന അനവധി സംഭവങ്ങൾ ഈ കഥകളിൽ ഉൾപ്പെടുന്നു. കേൾക്കാൻ കുറ്റകൃത്യങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് നമ്മെ നയിക്കുന്ന കുറിപ്പുകൾ.





