ഭിലായിയിലും ബൊക്കാറോയിലുമായി ചെലവഴിച്ച ബാല്യം മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ അധ്യക്ഷയായി ചുമതലയേൽക്കുന്നതുവരെയുള്ള ജീവിതയാത്രയാണ് ഈ ആത്മകഥ വിവരിക്കുന്നത്. പുരുഷാധിപത്യമുള്ള ബാങ്കിങ് മേഖലയിൽ നാലു പതിറ്റാണ്ടിനിടെ നേരിട്ട വെല്ലുവിളികളും ടീമുകളെ നയിക്കുന്നതിലും തൊഴിൽരീതികൾ പരിഷ്കരിക്കുന്നതിലും നേടിയ അനുഭവങ്ങളും ഇതിൽ പങ്കുവയ്ക്കുന്നു.











