ധർമ്മപുരാണം അടിയന്തരാവസ്ഥയുടെ കഥയാണെന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ ബിഭത്സമായ കാമരൂപങ്ങൾ നിറഞ്ഞ ഈ മഹാപുരാണത്തെ കാലത്തിന്റെ ചെറിയ അതിരുകൾക്കിടയിൽ തളച്ചിടാനാവില്ല. അത് നമ്മുടെയും ലോകത്തിന്റെയും ചരിത്രത്തിനു മേൽ വീണുകിടക്കുന്ന ദുരന്ത വിധിയാണ്. കാലത്തെ അതിജീവിക്കുന്ന ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യം.













