Unlock 7 Day Free Trial of exclusive premium membership for just $2!
Start Free TrialThe Ferment: Youth Unrest In India — Episode 2 in Malayalam. വിദ്യാര്‍ത്ഥികളുടെ മുദ്രാവാക്യങ്ങളാല്‍ മുഖരിതമായിരുന്നു രാജ്യം കഴിഞ്ഞ ദശാബ്ദത്തില്‍. എല്ലാ അനീതികളോടും അശാന്തി പ്രകടിപ്പിച്ച് അലറി പ്രതികരിച്ച ഇന്ത്യന്‍ യുവതയുടെ നേര്‍ച്ചിത്രം വരിച്ചിടുകയാണ് ദി ഫെര്‍മെന്റ്: യൂത്ത് അണ്‍റെസ്റ്റ് ഇന്‍ ഇന്ത്യ എന്ന പുസ്തകത്തിലൂടെ മാധ്യമ പ്രവര്‍ത്തകയായ നിഖില ഹെന്റി. രോഹിത് വെമുലയുടെ ആത്മഹത്യയോടെ പൊട്ടിത്തെറിച്ച വിദ്യാര്‍ത്ഥികള്‍ ഭരണകൂടത്തിന്റെ എല്ലാ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും അനീതികള്‍ക്കെതിരെയും നിലകൊണ്ടു.









