നാറാണത്തു ഭ്രാന്തന്റെ മലയിലെ പൂജാരിയുടെയും , സംസ്കൃതപണ്ഡിതൻ അച്യുതവാര്യരുടെയും, മാപ്പിളപ്പാട്ടുകാരി ആച്ചിയുടെയും, കൂടല്ലൂർ പുഴയിലെ കുഞ്ഞാടിയുടെയും, ചേർത്തലയിലെ ആന്ത്രപ്പേർ കൊട്ടാരത്തിലെ മുത്തശ്ശിയുടേയും, സ്വയം കഥകളെഴുതി അച്ചടിച്ച് വീടുതോറും വിൽക്കുന്ന പരപ്പനാട് ഗോപാലകൃഷ്ണന്റെയുമെല്ലാം കഥകൾ കേൾക്കാം. സമാഹരണം- പ്രശസ്ത നടൻ വി.കെ. ശ്രീരാമൻ.











