ഭയത്തിൻ്റെയും വെറുപ്പിൻ്റെയും അന്തരീക്ഷം ഒരുക്കി സ്വന്തം പൗരന്മാരെ ഭീതിയിലാഴ്ത്തുന്ന ഇന്ത്യൻ തീവ്രദേശീയതയുടെ മുഖം അനാവൃതമാക്കുന്ന രചന. ബഹുസ്വരതയിൽ ഊന്നിയ ഇന്ത്യൻ ദേശീയ സങ്കല്പത്തെ ഏക മത- സംസ്ക്കാരത്തിലേക്ക് ചുരുക്കാൻ വെമ്പുന്ന ഹിന്ദു ദേശീയതയെ അതിനിശിതം വിമർശിക്കുകയും ഒപ്പം ജനാധിപത്യത്തിൽ ഊന്നിയ ഒരു പുതു ലോക വ്യവസ്ഥ സാധ്യമാണെന്ന ആത്മവിശ്വാസം പകരുകയും ചെയ്യുന്നതാണു കെ. അരവിന്ദാക്ഷൻ രചിച്ച ഈ ലേഖന സമാഹാരം.















