തനിക്ക് പറ്റിയ തെറ്റ് കാരണം ഒരു കൊച്ചുപെണ്‍കുട്ടി കൊല്ലപ്പെട്ടതിൻ്റെ ഷോക്കില്‍ എല്ലാം വിട്ടെറിഞ്ഞ് നാട്ടിലേക്ക് പോവുകയാണ് ഏജന്റ് ആര്യന്. മാഫിയകള്‍ അരങ്ങുവാഴുന്ന റിയോ ഡി ജനീറോയില്‍ നിന്ന് കട്ടപ്പനയിലേക്ക്. കല്ല്യാണം കഴിച്ച് സമാധാനമായി ജീവിക്കാനാഗ്രഹിച്ച അയാളുടെ ജീവിതത്തിലേക്ക് പൊടുന്നനെ ഒരു പെണ്ണ് കടന്നുവരുന്നു. ആരാണവള്‍!




