ഭാരതം ലോകത്തിന് സംഭാവന ചെയ്ത രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണ് രാമായണം. വാത്മീകി മഹര്‍ഷിയാണ് രാമായണം രചിച്ചത്. കാവ്യരൂപത്തിലുള്ള ആദ്യ കൃതിയായതിനാല്‍ തന്നെ ആദികാവ്യമെന്നറിയപ്പെടുന്നു രാമായണം. രാമന്റെയും സീതയുടെയും ജീവിതയാത്രയും രാവണ വധവുമാണ് രാമായണത്തില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്. ധര്‍മ്മ സംരക്ഷണത്തിനായി എല്ലാം ത്യജിക്കുന്ന രാമനെ ഉത്തമ പുരുഷനായി രാമായണം അവതരിപ്പിക്കുന്നു. 24000 ശ്ലോകങ്ങളാലും 7 കാണ്ഡങ്ങളാലും 500 സര്‍ഗങ്ങളാലും നിറഞ്ഞിരിക്കുന്ന മഹാസാഗരമാണ് രാമായണം. എഴുത്തച്ഛന്റെ അധ്യാത്മ രാമായാണം കിളിപ്പാട്ടിനാണ് മലയാളത്തില്‍ പ്രചാരമേറെയുള്ളത്.Read More