പ്രൈവറ്റ് ഡിറ്റക്ടീവായ അലക്‌സിയുടെയും കൂട്ടാളി ജോണും കുഴപ്പിക്കുന്ന ഒരു കേസിന്റെ ചുരുളഴിക്കുകയാണ്. ഇടുക്കി ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനിലേക്ക് കോട്ടയം സ്വദേശി മാത്യു സബ് ഇന്‍സ്‌പെക്ടറായി ചാര്‍ജെടുക്കുന്നു. കുടുംബ സമേതം ഇടുക്കിയിലേക്ക് താമസം മാറിയ മാത്യുവിന് അവിചാരിതമായി ഒരു കത്തു കിട്ടുന്നു. അതിനോടൊപ്പം ഒരു ചിത്രം.. പിന്നീട് പലപ്പോഴായി രണ്ട് ചിത്രങ്ങള്‍ കൂടി കിട്ടുന്നു. വിചിത്രമായ ഈ സംഭവം മാത്യുവിനെ ആശങ്കയിലാക്കുന്നു. എന്താണ് ഈ ചിത്രങ്ങളുടെ രഹസ്യം. എന്തൊക്കെയാണ് നടക്കാനിരിക്കുന്നത്. രഞ്ജു കിളിമാനൂരിന്റെ 'മൂന്നു ചിത്രങ്ങളുടെ രഹസ്യം' ഓരോ മിനിറ്റും കേള്‍ക്കുന്നവരെ മുള്‍മുനയില്‍ നിര്‍ത്തുന്നു.Read More