വായനക്കാരെ കിടുകിടാ വിറപ്പിച്ച ബ്രാം സ്റ്റോക്കറുടെ ഐതിഹാസിക ഹൊറല്‍ നോവലാണ് ഡ്രാക്കുള. കത്തുകള്‍, ഡയറിക്കുറിപ്പുകള്‍, മറ്റ് രേഖകള്‍ എന്നിവയിലൂടെയാണ് നോവല്‍ പുരോഗമിക്കുന്നത്. കാര്‍പാര്‍ത്തിയന്‍ മലനിരകളിലെ ബോര്‍ഗോ ചുരത്തിനടുത്തുള്ള കോട്ടയിലാണ് ഡ്രാക്കുളയുടെ താമസം. പകല്‍ മുഴുവന്‍ ശവപ്പെട്ടിയില്‍ കഴിഞ്ഞ രാത്രിയില്‍ പുറത്തിറങ്ങി യുവതികളുടെ രക്തം കുടിക്കുന്ന ഡ്രാക്കുള ആരെയും ഭയപ്പെടുത്തും. ജൊനാഥന്‍ ഹാര്‍ക്കര്‍ എന്ന കഥാപാത്രം കോട്ടയിലെത്തുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ഹൃദയമിടിപ്പേറ്റുന്ന ഡ്രാക്കുള നമ്മുടെ കേട്ടറിയാം എല്ലാ വിധ ഓഡിയോ ഇഫക്റ്റുകളുടെയും അകമ്പടിയോടെ.
Read More