ഇന്ത്യയിലെ വിനോദസഞ്ചാരികളുടെ പറുദീസ എന്ന് വിശേഷിക്കപ്പെടാവുന്ന ഗോവയിലേക്ക് സകുടുംബം ചെയ്ത ഒരു യാത്രയുടെ വിവരണമാണ് ചേപ്പാട് ഭാസ്ക്കരന്‍ നായരുടെ ‘ഗോവന്‍ ഡയറി’. ഗോവയുടെ ഹൃദയഹാരിയായ ഭൂപ്രകൃതിയുടെ അതിസൂക്ഷ്മ വിവരണം ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. ഗോവയുടെ കല, സംസ്ക്കാരം, കൃഷി, പാചകം തുടങ്ങി എല്ലാറ്റിനെയും ഈ പുസ്തകം അടയാളപ്പെടുത്തുന്നു. കൂടാതെ ഗോവയുടെ സുദീര്‍ഘമായ ചരിത്രവും ആഖ്യാനം ചെയ്യുന്നു, ചുരുക്കത്തില്‍ ഗോവയെ അറിയാന്‍ അനുവാചകനെ സഹായിക്കുന്ന ഉപകാരപ്രദമായ രചന.Read More