എഴുത്തുകാരിയും അധ്യാപികയുമായ ഷാഹിന ഇകെയുടെ ജീവിതാനുഭവങ്ങളുടെ ബാല്യകാല സ്മരണകളെയും കുറിച്ചുള്ള കൊച്ചുകുറിപ്പുകളാണ് ഗൊദാര്‍ദും യക്ഷിക്കഥകളും. കുട്ടിക്കാലം നമ്മളെ വളരെയേറെ സ്വാധീനിക്കുന്നു എന്നത് സത്യമാണ്. ഷാഹിനയുടെ കുട്ടിക്കാല അനുഭവങ്ങളും വായിച്ച പുസ്തകങ്ങളും ജീവിത വീക്ഷണത്തെ എത്രയേറെ സ്വാധീനിച്ചു എന്നത് ഈ പുസ്തകത്തിലൂടെ മനസിലാക്കാന്‍ സാധിക്കും. പ്രകൃതിയും വിരഹവും വേദനയും മതവും രാഷ്ട്രീയവും ചൂഷണവും ഈ എഴുത്തിലെ വിഷയങ്ങളാവുന്നു. മാറേണ്ട കാഴ്ചപ്പാടുകളോട് ചോദ്യങ്ങള്‍ ചോദിക്കാനും ഷാഹിന മടിക്കുന്നുമില്ല.
Read More