പിറവം പുഴയുടെ തീരത്ത് വിടർന്ന ഐതിഹ്യങ്ങൾ രസകരമായി അവതരിപ്പിക്കുന്നു ഗ്രന്ഥകാരൻ. പിറവത്തെ രാജാക്കന്മാരും പിഷാരുക്കോവിലിലെ ദേവിയും തമ്മിലുള്ള ബലാബലം, പണ്ടികശ്ശാലയും പള്ളിമുതലും കൊള്ളയടിക്കാൻ വന്ന കായംകുളം കൊച്ചുണ്ണിയുടെ പരാജയം, പാഴൂർ പടിപ്പുരയിൽ ബുധനും ശുക്രനുമുണ്ടായ ബന്ധനം തുടങ്ങി പിറവത്തിനുമാത്രം അവകാശപ്പെട്ട നിരവധികഥകളുടെ നിധിസഞ്ചയമാണ് ഈ പുസ്തകം.Read More